തിരൂർ ബസ് സ്റ്റാന്റിൽ കൊലപാതകക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

Update: 2023-06-19 02:59 GMT

തിരൂർ: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലപാതകക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

2016-ൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം വിളിച്ചിട്ട് പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഓട്ടോ ഡ്രൈവറായ ജാസിമിനെ കുത്തിക്കൊലപ്പെടുത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News