അയൽവാസികളായ കുട്ടികളുടെ ദാരണാന്ത്യത്തിൽ നടുങ്ങി നാട്

കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്‌ല ദമ്പതികളുടെ മകൻ അമൻ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റയ (4) എന്നിവരാണ് മരിച്ചത്.

Update: 2022-10-29 13:52 GMT

തിരൂർ: അയൽവാസികളായ കുട്ടികളുടെ ദാരുണാന്ത്യത്തിൽ നടുങ്ങി നാട്. തിരൂർ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് മൂന്നും നാലും വയസ്സുള്ള കുട്ടികൾ കുളത്തിൽ വീണുമരിച്ചത്. കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്‌ല ദമ്പതികളുടെ മകൻ അമൻ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റയ (4) എന്നിവരാണ് മരിച്ചത്.

കുട്ടികൾ പുറത്തേക്ക് ഇറങ്ങിവന്ന് അൽപസമയം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പോൾ വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ കുട്ടികളെ എടുത്ത് കരക്ക് കിടത്തി. പിന്നീട് ഇവിടെയെത്തിയ പ്രദേശവാസിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണുള്ളത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News