കരുവന്നൂരിലെ ഇ.ഡിയുടെ ഇടപെടൽ പോലെയല്ല കെജ്‌രിവാളിന്റെ കേസ്: ടി.എൻ പ്രതാപൻ

കരുവന്നൂരിലെ ഇരകളെ തിരിഞ്ഞുനോക്കാത്തവരാണ് തൃശൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെന്നും പ്രതാപൻ ആരോപിച്ചു.

Update: 2024-03-22 12:14 GMT

തൃശൂർ: കരുവന്നൂർ കേസിലെ ഇ.ഡിയുടെ ഇടപെടൽ കെജ്‌രിവാളിന്റെ കേസ് പോലെയല്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ. ഇ.ഡിയോട് യാതൊരു യോജിപ്പുമില്ല. എ.ഐ.സി.സി പ്രസിഡന്റിനെയടക്കം ഇ.ഡി വേട്ടയാടിയിട്ടുണ്ട്. ഭരണകൂടത്തിന്റെ ചട്ടുകമായി ഇ.ഡി പ്രവർത്തിക്കുമ്പോൾ അതിനെ വിമർശിക്കും.

കരുവന്നൂരിൽ അഴിമതിക്കാർക്ക് എതിരാണ്. കരുവന്നൂരിലെ ഇരകളെ തിരിഞ്ഞുനോക്കാത്തവരാണ് തൃശൂർ ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾ. കരുവന്നൂരിലെ വേട്ടക്കാരായ അഴിമതിക്കാർക്കൊപ്പമാണ് ഇവർ നിന്നത്. അഴിമതിക്കെതിരെ മൗനം പാലിച്ച് കുറ്റവാളികൾക്കൊപ്പം നിന്നവർ ഈ തെരഞ്ഞെടുപ്പിൽ കനത്ത വില കൊടുക്കേണ്ടിവരുമെന്നും പ്രതാപൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News