എറണാകുളം റവന്യൂ ടവറിലെ വെളളത്തില്‍ സെപ്ടിക് ടാങ്ക് മാലിന്യം കലർന്നതായി കണ്ടെത്തൽ

പ്രാഥമിക പരിശോധനയില്‍ വെളളത്തില്‍ ക്ലെബ്സിയെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

Update: 2024-06-06 11:35 GMT

എറണാകുളം: എറണാകുളം റവന്യൂ ടവറിലെ വെളളത്തില്‍ സെപ്ടിക് ടാങ്ക് മാലിന്യം കണ്ടെത്തി. പ്രാഥമിക പരിശോധനയിലാണ് വെളളത്തില്‍ ക്ലെബ്സിയെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായത്. റീജ്യണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കമ്മീഷണര്‍ ഓഫീസിലെയും ലോട്ടറി ഓഫീസിലെയും നിരവധി പേർക്ക് അണുബാധ ഉണ്ടായിരുന്നു. കർശനമായ പരിശോധനക്കായി അനലറ്റിക്കൽ ലാബിലേക്ക് വെള്ളത്തിന്റെ സാമ്പിൾ അയച്ചിട്ടുണ്ട്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News