പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിയൊരുങ്ങുന്നു; ചികിത്സ ഏറ്റെടുത്ത് കിംസ് അൽശിഫ ആശുപത്രി

മുത്തു നേരിട്ട അവഗണന പുറംലോകത്തെത്തിച്ചത് മീഡിയവൺ

Update: 2022-12-26 04:26 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിയൊരുങ്ങുന്നു. ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി അറിയിച്ചു. മീഡിയവൺ വാർത്തയെ തുടർന്നാണ് മുത്തുവിന് സഹായവുമായി കിംസ് അൽശിഫ ആശുപത്രി എത്തിയത്. എത്രയും വേഗത്തിൽ മുത്തുവിന് ആവശ്യമായ ചികിത്സ നൽകുമെന്ന് കിംസ് അൽശിഫ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ശസ്ത്രക്രിയ ലഭിച്ചതിൽ മുത്തുവും സന്തുഷ്ടനാണ്.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്.സി പരീക്ഷയിൽ വിജയിക്കുകയും കായികക്ഷമത പരിക്ഷ പൂർത്തിയാവുകയും ചെയ്ത മുത്തുവിന് മുൻമ്പിൽ ഉന്തിയ പല്ലുകളാണ് ജോലിക്ക് തടസമായി നിന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉന്തിയ പല്ല് ഉള്ളവരെ നിയമിക്കില്ലെന്നാണ് പി.എസ്.സി സർക്കുലർ. ചെറുപ്പത്തിലെ വീഴ്ചയിലാണ് പല്ലിന് പരിക്ക് പറ്റിയത്. പണം ഇല്ലാത്തതിനലാണ് ശസ്ത്രക്രിയ നടത്താതിരുന്നത്. മീഡിയ വൺ വാർത്ത ശ്രദ്ധയിൽപെട്ട പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി മാനേജ്‌മെന്റ് മുത്തുവിന്റെ ശസ്ത്രക്രിയ നടത്തുമെന്ന് അറിയിച്ചു.

ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ പല്ല് ഉന്തിയ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ കയറുന്നതാണ് മുത്തു സ്വപ്നം കാണുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News