'മലയാളികള്‍ക്ക് കിറ്റ് കൊടുത്ത ദൈവം': പിണറായി വിജയന്‍റെ ഫ്ലക്സിനെതിരെ ട്രോള്‍ പൂരം

Update: 2021-07-25 07:30 GMT
Editor : ijas
Advertising

മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്‍റെ ഫ്ലക്സ് ഉയര്‍ന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. 'ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്‍റെ ദൈവം' എന്നാണ് പിണറായി വിജയന്‍റെ പൂര്‍ണകായ ചിത്രത്തോടെ ഫ്ലക്സില്‍ എഴുതിയത്. ക്ഷേത്രത്തിന്‍റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ഫ്ലക്സിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോട്ടോയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രംഗത്തുവന്നു. ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ ആണെന്നുമാണ് വി.ടി ബല്‍റാം പരിഹസിച്ചത്. പിന്നാലെ ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ മറുപടിയുമായി രംഗത്തുവന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറുമാണ് ബല്‍റാമിനെതിരെ വിമര്‍ശനമുന്നയിച്ചത്. 

നേതാക്കള്‍ തമ്മിലുള്ള പോര് കനക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി തന്നെ ഫ്ലക്സിനെതിരെ പരിഹാസ ട്രോളുകളും ഉയര്‍ന്നു. കിറ്റ് കൊടുത്ത ദൈവം എന്ന വിശേഷണത്തോടെയാണ് പിണറായി വിജയനെ ട്രോളുകളില്‍ അവതരിപ്പിക്കുന്നത്. അതെ സമയം എതിര്‍ ചേരിയില്‍പ്പെട്ടവര്‍ കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ട് മറുട്രോളുകളും പുറത്തിറക്കി.



























Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News