Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: എറണാകുളം പാലാരിവട്ടത്ത് 104 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. അക്ഷയ്, അക്ബർ ഖാൻ എന്നിവരാണ് പിടിയിലായത്. നർകോട്ടിക്ക്സ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പാലാരിവട്ടത്ത് നിന്നും പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു.
വാർത്ത കാണാം: