തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്

Update: 2023-06-04 09:59 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അമ്പലത്തിൻകാല സ്വദേശികളായ കിരൺകുമാർ, നിവിൻ.എസ്.സാബു എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ ഒരാളായ കിരൺകുമാർ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 0.430 ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്. അമ്പലത്തിൻകാല ഭാഗത്ത് നടത്തിയ എക്‌സൈസിന്റെ പരിശോധനയിലാണ് 23 .521 ഗ്രാം എംഡിഎംഎയുമായി നിവിൻ പിടിയിലായത്.

അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്. ഇവരെ കൂടാതെ പ്രദേശത്ത് എംഡിഎംഎ കച്ചവടം നടത്തുന്ന ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് എക്സൈസ് പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News