യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്; ഏക സിവിൽകോഡിനെതിരായ പ്രചാരണ പരിപാടികൾ ചർച്ചയാകും

സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും.

Update: 2023-07-10 01:16 GMT

തിരുവനന്തപുരം: ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രചാരണ പരിപാടികൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക. ഏക സിവിൽകോഡ് വിഷയം സി.പി.എം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് യോഗത്തിൽ ചർച്ചയാവും.

സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും. കോൺഗ്രസിലെ തർക്കങ്ങളിൽ ലീഗിന് അതൃപ്തിയുണ്ട്. ലീഗ് നേതൃക്യാമ്പിൽ ഇത് സംബന്ധിച്ച് വിമർശനം ഉയർന്നിരുന്നു. യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ലീഗ് ഉന്നയിക്കുമോയെന്നതും പ്രധാനപ്പെട്ടതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News