'നിലമ്പൂരിൽ അൻവറുമായി ബന്ധപ്പെട്ട വിവാദവും ഒഴിവാക്കാൻ കഴിയാത്ത ഗതികേടിലാണ് യുഡിഎഫ്'; എം.വി ഗോവിന്ദൻ
നവ കേരള സദസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അൻവർ തെളിവ് കൊണ്ടുവരട്ടെയെന്ന് എം.വി ഗോവിന്ദന്‍
Update: 2025-06-03 05:39 GMT
മലപ്പുറം: നിലമ്പൂരിൽ പി.വി അൻവറുമായി ബന്ധപ്പെട്ട വിവാദവും ഒഴിവാക്കാൻ കഴിയാത്ത ഗതികേടിലാണ് യുഡിഎഫെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിന് അകത്തും കോൺഗ്രസും ലീഗും തമ്മിലും സംഘർഷമാണ്. നവ കേരള സദസുമായി ബന്ധപ്പെട്ട അൻവറിന്റെ ആരോപണത്തിന് അൻവർ തെളിവ് കൊണ്ടുവരട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.