മുണ്ടക്കൈ ദുരിതബാധിതരെ കയ്യൊഴിഞ്ഞ് കേന്ദ്രം; വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

വായ്പ എഴുതിത്തള്ളാൻ ശിപാർശ ചെയ്യാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമില്ല എന്നാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

Update: 2025-06-11 16:44 GMT

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതരെ കയ്യൊഴിഞ്ഞ് കേന്ദ്ര സർക്കാർ. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ശിപാർശ നൽകാൻ അധികാരമില്ല. ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് മാർച്ചിൽ ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് വായ്പയെടുത്ത നിരവധിപേരാണ് തിരിച്ചടയ്ക്കാൻ പ്രതിസന്ധി നേരിടുന്നത്. ഇവരെ പൂർണമായും കയ്യൊഴിയുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്.

Advertising
Advertising

Full Viewവായ്പ എഴുതിത്തള്ളാൻ ശിപാർശ ചെയ്യാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമില്ല എന്നാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News