കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മാടമ്പിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊടിക്കുന്നിൽ സുരേഷിന്‍റെ വിവാദ പരാമർശം അംഗീകരിക്കുന്നുണ്ടോയെന്നും ശിവൻകുട്ടി

Update: 2021-08-29 08:14 GMT

കെ.പി.സി.സി വർക്കിങ് പ്രസിഡൻ് കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മാടമ്പിയെന്ന് മന്ത്രി വി ശിവൻകുട്ടി. കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കെതിരായി ഇത്രയും വിവാദമായ പരാമർശം നടത്തിയിട്ടും കൊടിക്കുന്നിൽ അതിൽ ഉറച്ചു നിൽക്കുകയാണ്. കോൺഗ്രസിന്‍റെ സാംസ്കാരിക പാപ്പരത്തമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിന്‍റെ വിവാദ പരാമര്‍ശം

മുഖ്യമന്ത്രി നവോത്ഥാന നായകൻ എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു. പാർട്ടിയിൽ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ട്? പിണറായിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണ്..
Advertising
Advertising

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷിന്‍റെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിയേയും കുടുംബത്തേയും അക്രമിക്കാനുള്ള ശ്രമം കോൺഗ്രസ്‌ നേതാക്കൾ ഇപ്പോള്‍ തുടങ്ങിയതല്ലെന്നും ഒറ്റതിരിഞ്ഞുള്ള ഏത് ആക്രമണത്തേയും ചെറുക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. വ്യക്തമായ സ്ത്രീവിരുദ്ധതയാണ് കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്താവനയെന്നും സ്ത്രീകൾക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ഈ നൂറ്റാണ്ടിലെങ്കിലും അദ്ദേഹത്തെ പോലുള്ളവർക്ക് ആരാണ്  മനസിലാക്കി കൊടുക്കുകയെന്നും ശിവന്‍കുട്ടി ചോദിച്ചു. ജീവിതത്തിലും സ്വന്തം വീട്ടിലും കൊടിക്കുന്നിൽ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്..? സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊടിക്കുന്നിൽ സുരേഷിന്‍റെ പരാമർശം അംഗീകരിക്കുന്നുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News