പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന് സാധ്യത

വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും

Update: 2023-04-13 16:21 GMT
Advertising

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന് സാധ്യത. തിരുവനന്തപുരം -കണ്ണൂർ റൂട്ടിൽ ആകും ട്രെയിൻ സർവീസ് നടത്തുക. നിർമാണം പൂർത്തിയായ വന്ദേഭാരത് ട്രെയിൻ കേരളത്തിനാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും.

വന്ദേഭാരത് സർവീസിന് തയ്യാറെടുപ്പ് നടത്താൻ സതേൺ റെയിൽവേക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. അതേസമയം, തിരുവനന്തപുരം - ഷൊർണ്ണൂർ റൂട്ടിൽ ട്രെയിൻ ട്രയൽ റൺ നടത്തിയേക്കും. കേരളത്തിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക.





Vandebharat train likely to be inaugurated during Prime Minister's visit to Kochi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News