' ഇത്തിരി കവിതയും പച്ചപ്പും ഒക്കെയില്ലെങ്കിൽ നമ്മുടെ ജീവിതം വരണ്ടുണങ്ങി പോകില്ലേ ? - ഓർമക്കുറിപ്പുമായി വി.ഡി സതീശൻ

' കാട് വിളിക്കുമ്പോൾ.... അതൊരു ഒന്നൊന്നര ഉൾവിളിയാണ്! പച്ചപ്പിലേക്കും പുഴക്കരയിലേക്കും കാടിൻ്റെ തണുപ്പിലേക്കും കടന്നു ചെല്ലാനുള്ള ശക്തമായൊരു തോന്നൽ '

Update: 2021-11-22 16:02 GMT
Editor : Nidhin | By : Web Desk
Advertising

കാടിനെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പഴയ ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ ഓർമക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 2002 ൽ നടത്തിയ തേക്കടി മുല്ലക്കൊടി യാത്രയാണ് ഓർമക്കുറിപ്പിന്റെ അടിസ്ഥാനം.

''കാടിനെ സ്‌നേഹിക്കുന്ന ഏതാനും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം . തേക്കടിയിൽ നിന്ന് ഒരു മണിക്കൂറിലധികം ബോട്ടിൽ യാത്ര ചെയ്ത് മുല്ലക്കുടിയിലെത്താം. ഒരു ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. ലോകവുമായി പിന്നെയൊരു ബന്ധവുമില്ല. വന്യജീവികൾ നിറഞ്ഞ കാട്ടിലൂടെ നടത്തിയ സാഹസികമായ ട്രെക്കിംഗ് ഇന്നും മനോഹരമായ ഒരു ഓർമ്മയാണ്.'' സതീശൻ എഴുതി.

' Therefore am I still a lover of the meadows and the woods, and mountains; and of all that we behold from this green earth. -William Wordsworth'' എന്ന വില്യം വേർഡ്‌സ് വർ്ത്തിന്റെ വരികളോടൊപ്പം

' ഇത്തിരി കവിതയും കാടും പച്ചപ്പും ഒക്കെയില്ലെങ്കിൽ നമ്മുടെ ജീവിതം വരണ്ടുണങ്ങി പോകില്ലേ? '' എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കാട് വിളിക്കുമ്പോൾ.... അതൊരു ഒന്നൊന്നര ഉൾവിളിയാണ്! പച്ചപ്പിലേക്കും പുഴക്കരയിലേക്കും കാടിൻ്റെ തണുപ്പിലേക്കും കടന്നു ചെല്ലാനുള്ള ശക്തമായൊരു തോന്നൽ. 2002ലെ തേക്കടി മുല്ലക്കുടി യാത്രയാണിത്. കാടിനെ സ്നേഹിക്കുന്ന ഏതാനും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം . തേക്കടിയിൽ നിന്ന് ഒരു മണിക്കൂറിലധികം ബോട്ടിൽ യാത്ര ചെയ്ത് മുല്ലക്കുടിയിലെത്താം. ഒരു ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. ലോകവുമായി പിന്നെയൊരു ബന്ധവുമില്ല. വന്യജീവികൾ നിറഞ്ഞ കാട്ടിലൂടെ നടത്തിയ സാഹസികമായ ട്രെക്കിംഗ് ഇന്നും മനോഹരമായ ഒരു ഓർമ്മയാണ്.കാടു കാണാൻ കൊതി തോന്നിയപ്പോൾ തപ്പിയെടുത്തതാണീ പഴയ പടങ്ങൾ.

കാടിനെക്കുറിച്ചോർക്കുമ്പോൾ മനസിൽ വരുന്നത് ഈ വരികളാണ്:

Therefore am I still a lover of the meadows and the woods, and mountains; and of all that we behold from this green earth. -William Wordsworth

ഇത്തിരി കവിതയും കാടും പച്ചപ്പും ഒക്കെയില്ലെങ്കിൽ നമ്മുടെ ജീവിതം വരണ്ടുണങ്ങി പോകില്ലേ?

Full View


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News