'പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് എനിക്ക് നല്‍കുമെന്ന് സുധാകരൻ വാശി പിടിച്ചു, അതു തടയാനാണ് ഞാൻ ആദ്യം സംസാരിച്ചത്'; വൈറൽ വീഡിയോയെക്കുറിച്ച് വി.ഡി സതീശൻ

കൂടുതൽ പ്രതികരിക്കാത്തത് ശബ്ദത്തിന്റെ ബുദ്ധിമുട്ടുള്ളതിനാലാണെന്നും സതീശന്‍

Update: 2023-09-20 07:08 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും താനും തമ്മിൽ തർക്കമുണ്ടെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പരസ്പരം നൽകുന്നതിലുള്ള തർക്കമായിരുന്നു അത്. വിജയത്തിന്റെ ക്രെഡിറ്റ് കെ.പി.സി.സി പ്രസിഡന്റിനാണ് എന്ന് താൻ പറയുമെന്ന് പറഞ്ഞത് സുധാകരൻ അംഗീകരിച്ചില്ല.. പ്രതിപക്ഷ നേതാവിന് ക്രെഡിറ്റ് നൽകാൻ ആണ് സുധാകരൻ മൈക്ക് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു.

'പുതുപ്പള്ളി വിജയത്തിൻറെ ക്രെഡിറ്റ് എനിക്ക് നൽകുമെന്ന് സുധാകരൻ വാശി പിടിച്ചു. അതു തടയാൻ വേണ്ടിയാണ് താൻ ആദ്യം സംസാരിച്ചത്. കൂടുതൽ പ്രതികരിക്കാത്തത് ശബ്ദത്തിന് ബുദ്ധിമുട്ട് ഉള്ളതിനാലാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News