തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രവർത്തകരുടെ നേർച്ച; വി.ഡി സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം
കൊല്ലം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന തുലാഭാരത്തിനായി ആറായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു
Update: 2025-10-27 16:44 GMT
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. കൊല്ലം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തുലാഭാരം നടന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി തുലാഭാരം നടത്താമെന്ന് പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ നേർച്ച നടത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക ഒന്നേകാലോടെ ക്ഷേത്രത്തിൽ എത്തിയ സതീശൻ ദർശനത്തിന് ശേഷമാണ് തുലാഭാരം നടത്തിയത്. കൊട്ടാരക്കര ക്ഷേത്രത്തിൽ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാർ പന്മന ക്ഷേത്രത്തിലെത്തിയാണഅ തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പമുണ്ടാക്കിയത്. തുലാഭാരത്തിനായി ആറായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു.