'ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കണക്കുകള്‍ വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്, കോവിഡ് പ്രതിരോധം പരാജയം' വി.ഡി സതീശന്‍

'മാസങ്ങളായി രോഗ നിരക്ക് കുറയാതെ നിൽക്കുകയാണ്. സംവിധാനങ്ങളുടെ തകരാറുകൾ പരിശോധിക്കാനോ തിരുത്താനോ സർക്കാർ തയ്യാറാവുന്നില്ല'

Update: 2021-08-26 11:28 GMT
Advertising

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉദാസീനമായാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. മാസങ്ങളായി രോഗ നിരക്ക് കുറയാതെ നിൽക്കുകയാണ്. സംവിധാനങ്ങളുടെ തകരാറുകൾ പരിശോധിക്കാനോ തിരുത്താനോ സർക്കാർ തയ്യാറാവുന്നില്ല. പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Full View

ഇതരസംസ്ഥാനങ്ങളിലെല്ലാം കോവിഡ് ടെസ്റ്റുകള്‍ ആര്‍.ടി.പി.സി.ആര്‍ ആക്കി. എന്നിട്ടും കേരളത്തില്‍ ഇതെന്തുകൊണ്ട് മാറ്റുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് സംസ്ഥാനത്ത് നടക്കുന്നതെങ്കില്‍ രോഗികളുടെ എണ്ണം ഗണ്യമായി കൂടിയേനെ. പക്ഷേ അത് പരിഹരിക്കാന്‍ വേണ്ടിയുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കണക്കുകള്‍ വന്ന് വായിക്കുക മാത്രമാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചെയ്യുന്നത്. വി.ഡി സതീശന്‍ ആരോപിച്ചു.

കുടുംബത്തിലെ ഒരാള്‍ക്ക് കോവിഡായാല്‍ എല്ലാരും ക്വാറന്‍റൈനില്‍ പൊയ്ക്കോണം, പക്ഷേ ആരെയും ടെസ്റ്റ് ചെയ്യില്ല. ഇതാണ് കേരളത്തിലെ സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആ കുടുംബത്തിലെ എല്ലാവരെയും ടെസ്റ്റ് ചെയ്യും. അവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തി തുടര്‍നടപടികളും സ്വീകരിക്കും. കേരളത്തിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെയും തെറ്റുകള്‍ പരിഹരിക്കാന്‍ ശ്രമം നടത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News