കോണ്‍ഗ്രസില്‍ അനുനയശ്രമം: വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തുന്നു

രാവിലെ ഉമ്മന്‍ ചാണ്ടിയുമായി സതീശന്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ട് ഒരുമിച്ചുപോവുമെന്ന് വ്യക്തമാക്കിയിരുന്നു.

Update: 2021-09-05 10:41 GMT

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നു. ഹരിപ്പാട്ടെ എം.എല്‍.എ ഓഫീസിലാണ് ചര്‍ച്ച. ഏകദേശം അരമണിക്കൂറോളമായി ചര്‍ച്ച തുടരുകയാണ്.

രാവിലെ ഉമ്മന്‍ ചാണ്ടിയുമായി സതീശന്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ട് ഒരുമിച്ചുപോവുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ചെന്നിത്തലയെ എത്രത്തോളം അനുനയിപ്പിക്കാനാവും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. പുനഃസംഘടനയില്‍ കടുത്ത അതൃപ്തിയുള്ള ചെന്നിത്തല പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News