ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്; വേടന് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിൽ ഇളവ്

അഞ്ച് വിദേശരാജ്യങ്ങളിലേയ്ക്ക് പോകാൻ അനുതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്

Update: 2025-10-30 07:08 GMT
Editor : Jaisy Thomas | By : Web Desk

വേടൻ Photo| Facebook

കൊച്ചി: ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിൽ ഇളവ്. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. അഞ്ച് വിദേശരാജ്യങ്ങളിലേയ്ക്ക് പോകാൻ അനുതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്.

എറണാംകുളം സെഷൻസ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഫ്രാൻസ്, ജർമ്മനി ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

അതേസമയം പരാതിക്കാരി നൽകിയ നോട്ടീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാക്കേണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിയിൽ മൊഴി നൽകാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാർ വിശദീകരണം തേടി.

Advertising
Advertising

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നൽകണമെന്നായിരുന്നു യുവതിക്ക് നോട്ടിസ് നൽകിയത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ തങ്ങൾ ഈ നോട്ടിസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹരജിയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.  


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News