എന്നെ ക്ഷണിക്കുമ്പോഴാണ് പ്രശ്നം, എനിക്ക് പകരം ഒരു ബിഷപ്പായിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു: വെള്ളാപ്പള്ളി

എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്

Update: 2022-09-06 15:25 GMT
Advertising

തന്നെ പരിപാടിക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്. തനിക്കു പകരം ഒരു ബിഷപ്പായിരുന്നെങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഫോർട്ടുകൊച്ചി ജനകീയ ഓണാഘോഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വെള്ളാപ്പള്ളിയെയും ഭാര്യയെയും ക്ഷണിച്ചതാണ് വിവാദമായത്. ചടങ്ങിൽ കെ.ജെ മാക്‌സി എം.എൽ.എയാണ് അധ്യക്ഷത വഹിക്കുന്നത്. വാദ്യമേള ഘോഷയാത്രയോടെ വെള്ളാപ്പള്ളി നടേശനെ ആദരിച്ച് ആനയിക്കുന്നു എന്നാണ് പരിപാടിയുടെ നോട്ടീസിലുണ്ടായിരുന്നത്.

ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്ന് കെ.ജെ മാക്സി എം.എല്‍.എ നേരത്തെ മീഡിയവണിനോട് പറഞ്ഞു. സർക്കാർ ഫണ്ട് ചെലവഴിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. സർക്കാർ പരിപാടിയെന്ന് നോട്ടീസിൽ പറഞ്ഞിരിക്കേയായിരുന്നു കെ.ജെ മാക്സിയുടെ ന്യായീകരണം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News