പോക്‌സോ കേസ്: മോൻസൻ മാവുങ്കലിന്റെ വിധി ഇന്നറിയാം

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്

Update: 2023-06-17 04:11 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ഇന്ന്. വിചാരണ പൂർത്തിയായ കേസിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുന്നത്. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. 

സംഭവം നടക്കുമ്പോൾ 17 വയസായിരുന്നു പെൺകുട്ടിക്ക്. തുടർവിദ്യാഭ്യാസം ഉൾപ്പെടെ വാഗ്ദാനം ചെയ്‌ത്‌ നിരവധി തവണ പലസ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം മോൻസന്റെ വീട്ടിൽ എത്തിയപ്പോഴും പീഡനം നടന്നിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു.

മോൻസനെ ഭയമായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പെൺകുട്ടിയുടെ 'അമ്മ പറഞ്ഞു. 2021ൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതിന് ശേഷമാണ് പരാതിയുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്‌തത്‌.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും പെൺകുട്ടി മൊഴി മാറ്റിയിരുന്നില്ല. കൂടാതെ, ശക്തമായ തെളിവുകളും മോൻസനെതിരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിലെ വിചാരണ പൂർത്തിയായത്. ഇന്ന് 11 മണിയോടെ ജില്ലാ പോക്സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പറയുക. മോൻസനെതിരെ പതിനൊന്നോളം കേസുകൾ നിലവിലുണ്ട്. ഇവയിൽ വാദം പൂർത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറയുന്ന ആദ്യത്തെ കേസ് കൂടിയാണിത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News