ചുരം കയറി വിനേഷ് ഫോഗട്ട് എത്തുന്നു, പ്രിയങ്കക്ക് വോട്ടുറപ്പിക്കാൻ

പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്

Update: 2024-10-28 13:30 GMT
Editor : banuisahak | By : Web Desk

രാജ്യത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ എവിടെ മത്സരിച്ചാലും താരപ്രചാരകയാണ് പ്രിയങ്ക ഗാന്ധി, വയനാട്ടിൽ പ്രിയങ്ക മത്സരിക്കുമ്പോൾ പ്രചാരണത്തിന് എത്തുന്ന മറ്റൊരു താരത്തെ കാത്തിരിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ. ഹരിയാനയിൽ കോൺഗ്രസിന് കാലിടറിയപ്പോഴും. ജൂലാന നിയമസഭാ മണ്ഡലത്തിൽ ബിജെപിയെ മലർത്തിയടിച്ച വിനേഷ് ഫോഗട്ട്.  വയനാടൻ ചുരം കയറി പ്രിയങ്കക്ക് വോട്ട് തേടി വിനേഷ് എത്തും.

ഗുസ്തിയിൽ രാജ്യത്തിന്റെ അഭിമാന താരം..... ഗോദക്ക് പുറത്ത്, എതിരാളികളുടെ ശക്തി ചോർത്തുന്ന ഉറച്ച നിലപാടുകൾ.... രാഷ്ട്രീയഗോദയിൽ കോൺഗ്രസിന്റെ ജേഴ്സിയിൽ കളത്തിൽ.... ഹരിയാനയിലെ ജൂലാന മണ്ഡലം ഒന്നര പതിറ്റാണ്ടിനു ശേഷം കോൺഗ്രസിന് തിരികെ നേടിക്കൊടുത്ത് അരങ്ങേറ്റം....... കോൺഗ്രസിനിന്ന് റിയൽ ഫൈറ്റർ ആണ് വിനേഷ് ഫോഗട്ട്.

Advertising
Advertising

ഗുസ്തി ഫെഡറേഷൻ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷനെ പടിയിറക്കാനുള്ള സമരമുഖത്ത് കണ്ടതാണ് ഗോദയ്ക്ക് പുറത്തെ വിനേഷിന്റെ പോരാട്ടവീര്യം. പാരിസ് ഒളിമ്പിക്സിൽ മെഡലുറപ്പിച്ചിട്ടും... കഴുത്തിൽ അണിയാൻ കഴിയാതെ തിരികെ വന്നത് ജൂലാനയിലെ പോരാട്ട മണ്ണിലേക്ക് ആയിരുന്നു. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരികെയെത്തുമെന്ന് കരുതിയിരുന്നവർക്ക് കണക്കുകൂട്ടൽ തെറ്റിയെങ്കിലും ആകെ ആശ്വാസമായത് വിനേഷിന്റെ വിക്ടറി ആണ്. ബിജെപിയെ മുട്ടുകുത്തിച്ച വിനേഷ് വയനാട്ടിലേക്ക് എത്തുകയാണ്, പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി...

പ്രചാരണത്തിന്റെ തീയതിയും സമയവും പിന്നീട് തീരുമാനിക്കും, യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ വോട്ടർമാരെ നേരിൽ കണ്ടു ഒന്നുകൂടി വോട്ടുറപ്പിക്കാനാണ് വിനേഷ് എത്തുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News