മദ്യലഹരിയിൽ കടകളിൽ കയറി അതിക്രമം; പൊലീസ് കസ്റ്റഡിയിൽ കൈ ഞരമ്പ് മുറിച്ച് യുവാവ്

ജീപ്പിൽ വെച്ച് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാൾ ഞരമ്പ് മുറിക്കുകയായിരുന്നു.

Update: 2023-12-15 12:43 GMT
Editor : banuisahak | By : Web Desk

കാസർകോട്: കാസർകോട് സീതാംഗോളിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം. സീതാംഗോളി സ്വദേശി വിനോദിനെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പിടികൂടിയപ്പോൾ ഇയാൾ കൈ ഞരമ്പ് മുറിച്ചു.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് സീതാംഗോളി ടൗണിലെ കടകളിൽ കയറിയാണ് അതിക്രമം നടത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ജീപ്പിൽ വെച്ച് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാൾ കൈയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. 

രക്തം വരുന്നത് കണ്ടു പോലീസ് ഇയാളെ വിടുകയും പിന്നാലെ അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറിയ വിനോദ് പത്രങ്ങൾ വലിച്ചെറിയുകയുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ സമാന രീതിയിൽ അതിക്രമം നടത്തിയതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. ശേഷം പോലീസ് ബലംപ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News