'തെരഞ്ഞെടുപ്പിന് മാത്രമായി തൃശൂരിൽ വോട്ട് ചേർത്തു'; സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി പ്രസിഡന്റ്

സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേർത്തത്. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയെന്നും ആരോപിക്കുന്നു

Update: 2025-08-09 10:47 GMT

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ്. തെരഞ്ഞെടുപ്പിന് വേണ്ടി തൃശൂരിൽ വോട്ട് ചേർത്തു എന്നാണ് ആരോപണം. വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയെന്നും ആരോപിക്കുന്നു.

സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേർത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച കമ്പനിക്ക് കൊടുത്തെന്നും ജോസ്ഫ് ടാജെറ്റ് പറഞ്ഞു.

'ഇപ്പോൾ ആ വീട്ടിൽ ആരും താമസമില്ല. ഇവർക്ക് ഇപ്പോഴും ഈ വിലാസത്തിൽ വോട്ടുണ്ട്. അവിടെ താമസിക്കുന്നത് മറ്റു ചിലരാണ്. ധാർമികമായി ഇത് ശരിയല്ല. ഇവർക്ക് ഇതേ വീട്ടുനമ്പറിൽ കോർപറേഷൻ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ പേരില്ല' എന്ന് ജോസഫ് ടാജെറ്റ് പറഞ്ഞു. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ആരോപിക്കുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News