വി.എസിന് ജന്മനാട്ടിലേക്ക് മടക്കം; ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയായി

നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും

Update: 2025-07-22 12:48 GMT

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാന്ദന്റെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക് തിരിച്ചു. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് വിലാപയാത്രയോടെ ആലപ്പുഴയിലേക്ക് തിരിച്ചത്.

മഴ പോലും വകവെയ്ക്കാതെ ആയിരങ്ങളായിരുന്നു അതിരാവിലെ തന്നെ ദർബാർ ഹാളിലെത്തിയത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ഹാളിലെത്തിയിരുന്നു. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News