വഖഫ് ബോർഡ് നിയമനം: സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ് ലിം സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്നോട്ടു പോയിരുന്നു. പള്ളികളിൽ വഖഫ് വിഷയം പറയില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു.

Update: 2021-12-05 16:29 GMT

വഖഫ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് ചർച്ച. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കാണും.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ് ലിം സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്നോട്ടു പോയിരുന്നു. പള്ളികളിൽ വഖഫ് വിഷയം പറയില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News