സിനിമയെ വനിതാ സൗഹൃദമാക്കണം; AMMA പുതിയ കമ്മറ്റിയെ സ്വാഗതം ചെയ്ത് WCC

അംഗമായിരിക്കെ അതിജീവിതയ്ക്കൊപ്പം നില്‍ക്കാതെ വലിയ കുറ്റം ചെയ്ത സംഘടനയാണ് അമ്മയെന്നും WCC

Update: 2025-08-17 03:21 GMT

കോഴിക്കോട്: അമ്മ സംഘടനയുടെ പുതിയ നേതൃത്വത്തെ സ്വാഗതം ചെയ്ത് വിമന്‍സ് ഇന്‍ സിനിമ കളക്റ്റീവ് അംഗങ്ങള്‍. സിനിമയെ വനിതാ സൗഹൃദമാക്കി മാറ്റാന്‍ വനിതാ നേതൃത്വത്തിന് സാധിക്കുമോ എന്നാണ് കാത്തിരിക്കുന്നത് എന്ന് ഡബ്ലൂ സി സി അംഗങ്ങളായ ദീതി ദാമോദരനും സജിതമഠത്തിലും മീഡിയവണിനോട് പറഞ്ഞു.

അംഗമായിരിക്കെ അതിജീവിതയ്ക്കൊപ്പം നില്‍ക്കാതെ വലിയ കുറ്റം ചെയ്ത സംഘടനയാണ് അമ്മയെന്നും അവരോട് മാപ്പ് പറയാന്‍ സംഘടന ബാധ്യസ്ഥരാണെന്നും ദീതി ദാമോദരന്‍ പറഞ്ഞു.

സിനിമയെ സ്ത്രീ സൗഹൃദമാക്കാന്‍ അമ്മയിലെ പുതിയ ഭാരവാഹികള്‍ക്ക് കഴിയുമോ എന്നതാണ് നോക്കി കാണുന്നത്. എല്ലാ സിനിമ സെറ്റിലും ഐസിസി ഉണ്ടെന്ന് ഉറപ്പാക്കാന്‍ പുതിയ സംഘടനക്ക് കഴിയണമെന്നും ദീതി ദാമോദരനും സജിതമഠത്തിലും പറഞ്ഞു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News