വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റ് ആർക്ക്; സി.പി.എം-കോൺഗ്രസ് പോര്

യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറമുഖ കവാടത്തിന് മുന്നിൽ 'ഉമ്മൻചാണ്ടി ഇൻറർനാഷണൽ സി പോർട്ടെ'ന്ന് പ്രതീകാത്മകമായി പേര് നൽകി

Update: 2023-10-14 11:39 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയതിന് പിന്നാലെ പദ്ധതിയുടെ ക്രെഡിറ്റ് ആർക്കാണെന്നതിനെ ചൊല്ലിയുള്ള പോര് കനക്കുകയാണ്. തുറമുഖം വരാൻ കാരണം ഉമ്മൻചാണ്ടിയും യു.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുമാണെന്ന് യു.ഡി.എഫ് വാദിക്കുന്നു. എന്നാൽ പദ്ധതി തടസ്സപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചതെന്നാണ് സി.പി.എം മറുപടി.

ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങളാണ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നാണ് സി.പി.എം അവകാശ വാദം. എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇല്ലാത്ത അഴിമതിയാരോപണം ഉന്നയിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കാണെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ എ.കെ ആന്റണി കേന്ദ്ര മന്ത്രിയായ കാലത്ത് പദ്ധതിക്ക് അനുമതി നൽകാതെ വൈകിപ്പിച്ചെന്നാണ് സി.പി.എമ്മിന്റെ വാദം.

ഇതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറമുഖ കവാടത്തിന് മുന്നിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ഉമ്മൻചാണ്ടി ഇൻറർനാഷണൽ സി പോർട്ടെന്ന് പ്രതീകാത്മകമായി പേരും നൽകി. ഇന്ന് തുറമുഖത്തിന് മുന്നിൽ സി.പി.എം ആഹ്ലാദ പ്രകടനം നടത്തും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News