മുണ്ടക്കൈ ദുരന്ത ഭൂമി ആളൊഴിഞ്ഞതോടെ വന്യജീവികളുടെ വിഹാര കേന്ദ്രമാകുന്നു

അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കാണ് കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ കൂട്ടമായെത്തുന്നത്

Update: 2025-02-27 02:12 GMT

വയനാട്: മുണ്ടക്കൈ ദുരന്ത ഭൂമി ആളൊഴിഞ്ഞതോടെ വന്യജീവികളുടെ വിഹാര കേന്ദ്രമാകുന്നു. അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കാണ് കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ കൂട്ടമായെത്തുന്നത്. ചൂരൽമല സ്കൂൾ റോഡ് പടവെട്ടിക്കുന്ന് പ്രദേശങ്ങളിലെ കർഷകർ പകൽ സമയത്തും കൃഷിയിടങ്ങൾക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണിന്ന് .

മുണ്ടക്കൈയിലേയും ചൂരൽമലയിലെയും ഇപ്പോഴത്തെ കാഴ്ചയാണിത്. കൃഷിയിടങ്ങളിലിറങ്ങുന്ന ആനകൾ വൻതോതിലാണ് വിളനാശം വരുത്തുന്നത് . പടവെട്ടി ചെട്ടിയാർ തൊടി ലത്തീഫിന്‍റെ വീടിനോട് ചേർന്ന ഏലത്തോട്ടത്തിൽ നിത്യവും കാട്ടാനകളെത്തുന്നുണ്ട് .

ഉരുൾപൊട്ടലിനെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായതോടെ ഫെൻസിങ് പ്രവർത്തിക്കാത്തതും തിരിച്ചടിയാണ് .കാപ്പി, ഏലം, കവുങ്ങ് തെങ്ങ് തുടങ്ങി എല്ലാ വിളകളും വന്യജീവികൾ നശിപ്പിക്കുന്നു . ചൂരൽമല സ്കൂൾ റോഡിലെ പ്രഭാകരന്‍റെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ രാത്രിയിൽ വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ട കാഴ്ചയാണിത്. ജനനിബിഡമായിരുന്ന ഒരു പ്രദേശം തികച്ചും വിജയനമായപ്പോൾ വന്യജീവികൾ കയ്യടക്കിയതിന്‍റെ പുതിയ കാഴ്ച . 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News