ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദിച്ചു; പ്രതി പിടിയില്‍

പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2024-06-07 01:31 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്ന് പറഞ്ഞായിരുന്നു കൈയേറ്റം. പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് ബിനു വനിതാ ഡോക്ടറെ മർദിച്ചത്. ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയ ബിനു ഏറെ സമയം കഴിഞ്ഞും ടോക്കൺ വിളിക്കാത്തത്തിൽ പ്രകോപിതനായി മർദിച്ചു എന്നാണ് പരാതി. ബിനു വനിതാ ഡോക്ടറെ ക്യാബിനുള്ളിൽ കയറി മർദിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരെയും രോഗികളെയും ഇയാൾ മർദിച്ചു. സ്ത്രീകളായ രോഗികളെ ഉൾപ്പെടെ പ്രതി അസഭ്യം പറഞ്ഞെന്നും  പരാതി ഉണ്ട്. മദ്യ ലഹരിയിൽ അക്രമാസക്തനായ പ്രതിയെ ആശുപത്രി ജീവനക്കാരും രോഗികളും ഏറെ പണിപെട്ട് പിടികൂടുകയും ശേഷം പൊലീസിലേൽപിക്കുകയും ചെയ്തു.

ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ബിനുവിന്റെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News