തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

കാർ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Update: 2023-02-13 06:10 GMT
Advertising

തിരുവനന്തപുരം: ബാലരാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ബൈക്ക് യാത്രികരായ വിഷ്ണു, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

ആറാലുംമൂട് സ്വദേശിയാണ് വിഷ്ണു. വിഷ്ണുവിനൊപ്പമായിരുന്ന ഗോകുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാർ ഡ്രൈവർ സഞ്ജീവന് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയിലെത്തിയ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News