കൊല്ലം കടയ്ക്കലിൽ യുവാവ് പേവിഷബാധയേറ്റ് മരിച്ചു

കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് മരിച്ചത്.

Update: 2025-06-06 14:37 GMT

കൊല്ലം: കടയ്ക്കലിൽ പേവിഷബാധയേറ്റ് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബൈജുവിന്റെ മരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധയേറ്റെന്ന കണ്ടെത്തൽ. എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് പരിശോധിച്ചുവരികയാണ്.

ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതയും മൂലമാണ് ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ നായയുടെ കടിയേറ്റതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ വിവരമില്ല. പിന്നെ എങ്ങനെയാണ് വിഷബാധയേറ്റത് എന്നതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News