കൊല്ലത്ത് MDMAയുമായി എത്തിയ യുവാവും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനും പിടിയിൽ

പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും

Update: 2025-08-25 02:08 GMT
Editor : Lissy P | By : Web Desk

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖിൽ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്.

കൊല്ലം വെസ്റ്റ് പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് എംഡിഎംഎയുമായി നഗരത്തിലെത്തിയ പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വിതരണം ചെയ്യാൻ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തിൽ 26 വയസുള്ള അഖിൽ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് മൂന്നാം തവണയാണ് MDMA യുമായി അഖിൽ പിടിയിലാകുന്നത്.

2025 ജൂലൈയിലും ആഗസ്റ്റിലും കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരൻ ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്‌തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്. ഇരു കേസുകളിലും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News