ബാർകോഴ: മന്ത്രി എം.ബി രാജേഷിന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച്

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Update: 2024-05-27 00:51 GMT
Advertising

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാർകോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. നോട്ടെണ്ണൽ യന്ത്രവുമായാണ് മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മന്ത്രി സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലാണ്. ജൂൺ രണ്ടിനാണ് തിരിച്ചെത്തുക. വരുംദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ആലോചിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ വൻ പങ്കാളിത്തത്തോടെ സഭയിലേക്ക് മാർച്ച് നടത്താനും ആലോചനയുണ്ട്. തത്കാലം ആവശ്യം, പിന്നീട് സമരം എന്നായിരുന്നു കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സമരമുണ്ടാവുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയത്.

മദ്യനയത്തിൽ ഇളവ് നൽകാൻ ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡോ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇത് വിവാദമായതോടെ പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാനാണെന്ന വിശദീകരണവുമായി അനുമോൻ രംഗത്തെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News