സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്; റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ജീവനക്കാരിയുടെ ആരോപണത്തില്‍ ചാനല്‍ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

Update: 2025-08-29 07:54 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: റിപ്പോർട്ടർ ടിവി യുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.ഓഫീസിൽ കരി ഓയിൽ ഒഴിച്ചു.സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം.

ഇന്ന് രാവിലെയാണ് പ്രതിഷേധം നടത്തിയത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡണ്ട് വിഷ്ണുചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.  ജീവനക്കാരിയുടെ ആരോപണത്തില്‍ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ചാനല്‍ മൗനം പാലിക്കുന്നുവെന്നും ആരോപിച്ചാണ്‌ പ്രതിഷേധം നടത്തിയത്. ചാനലിന്‍റെ സ്വത്തില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertising
Advertising

ചാനൽ ഓഫീസ് ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News