യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; മാതാപിതാക്കളും സഹോദരനും കസ്റ്റഡിയിൽ

ആദർശ് ഇന്നലെ മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു

Update: 2023-07-17 13:56 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ചിതറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽകണ്ടെത്തി. ചല്ലിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. ആദർശ് ഇന്നലെ മദ്യപിച്ച്  അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.സംഭവത്തിൽ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയാണ് മകൻ മരിച്ച കാര്യം അയൽക്കാരോട് പറഞ്ഞത്. അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിൽ ആദർശിന്റെ കഴുത്തിൽ കയർമുറുക്കിയ പാടുള്ളതായി കണ്ടെത്തിയിരുന്നു.ഇതിന്റെ പേരിലാണ് വീട്ടിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആദർശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ലഭിക്കുകയൊള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News