കൊല്ലം പള്ളിക്കാവിൽ യുവാവ് കുത്തേറ്റ് മരിച്ചു

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം

Update: 2021-06-13 13:34 GMT
Editor : Nidhin | By : Web Desk

കൊല്ലം പള്ളിക്കാവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓഞ്ചേഴുത്ത് കാവിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് കുത്തേറ്റ് മരിച്ചത്. പള്ളിക്കാവ് സ്വദേശി പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. രാവിലെ വിഷ്ണുവും പ്രകാശനും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. പ്രതിയെ പൊലീസ് പിടികൂടി. ഉച്ചയ്ക്കു ശേഷമാണ് പ്രകാശ് വിഷ്ണുവിനെ കുത്തിയത്.

ഇറച്ചിവെട്ടുകാരനായ പ്രകാശ് പ്രദേശത്ത് മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ടാണ് പ്രകാശും വിഷ്ണുവുമായി രാവിലെ വാക്കേറ്റമുണ്ടായത്. ഇതിനു ശേഷം വീട്ടിലേക്ക് പോയ പ്രകാശൻ ഇറച്ചി വെട്ടുന്ന കത്തിയെടുത്തു വന്നു വിഷ്ണുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ റോഡിൽ വീണ വിഷ്ണുവിനെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ എത്തിക്കുമുമ്പ് വിഷ്ണു മരിച്ചിരുന്നു.

സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് നടത്തിയ തിരച്ചിലിലൊടുവിൽ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി പ്രകാശൻ തമിഴ്‌നാട് സ്വദേശിയാണ്.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News