നവകേരള നിർമ്മിതിക്കായി കുവൈത്തിൽ നിന്നും പിരിഞ്ഞു കിട്ടിയത് 16.44 കോടി രൂപ

പ്രളയകാലത്തു വ്യക്തികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾക്ക് പുറമെയാണിത്.

Update: 2018-11-11 02:13 GMT

നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്തിൽ നിന്നും പിരിഞ്ഞു കിട്ടിയത് 16.44 കോടി രൂപ. നോർക്ക ഡയറക്ടർ രവി പിള്ളയുടെ നേതൃത്വത്തിൽ മുപ്പതു കോടി കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പകുതി തുക മാത്രമാണ് സമാഹരിക്കാനായത് .

ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിൽ സംഘടിപ്പിച്ച നവകേരള നിർമിതി സമ്മേളനത്തിൽ ഡോ. രവി പിള്ള സംഭാവനകൾ ഏറ്റുവാങ്ങി. സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി മൊത്തം 16,44,35,624 രൂപയാണ് പിരിഞ്ഞു കിട്ടിയത്. പ്രളയകാലത്തു വ്യക്തികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾക്ക് പുറമെയാണിത്.

Full View

കനത്ത മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും ഉണ്ടായിട്ടും അന്യസംസ്ഥാന ത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് നവകേരള സമ്മേളനത്തിനെത്തിയത്. സാലറി ചാലഞ്ചിലൂടെ ഒരു കോടി രൂപ സമാഹരിച്ചു നൽകിയ നാഷണൽ ഹാജിരി ഗ്രൂപ്പിലെ തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു.

Tags:    

Similar News