ഭവനഭേദനക്കേസുകളിലെ വർധന; മുന്നറിയിപ്പുമായി ​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം

Update: 2018-12-21 02:33 GMT

ഭവനഭേദനക്കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ
പൊതുജനങ്ങൾക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.വീട്ടുടമകൾ ജാഗ്രത പുലർത്തണമെന്നും താമസ കേന്ദ്രങ്ങളിൽ അപരിചിതരെ കണ്ടാൽ പോലീസിൽ വിവരം നൽകണമെന്നും നിർദേശമുണ്ട്.

കൂടുതൽ ദിവസങ്ങൾ വീട്ടിൽനിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും വിലപിടിപ്പുള്ള സാധനങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. കൂടുതൽ ദിവസങ്ങൾ വീട് അടച്ചിടുന്ന സന്ദർഭങ്ങളിൽ വാട്ടർ ടാപ്പുകൾ പൂട്ടിയിടുകയും വീടിന് പരിസരത്ത് നേരിയ വെളിച്ചം തെളിയിക്കുകയും വേണം.

Advertising
Advertising

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന ഹോട്ട്
ലൈൻ നമ്പറിൽ ബന്ധപ്പെടാം. വീടുകൾക്കും താമസ കേന്ദ്രങ്ങൾക്കും സമീപം സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. താമസ കേന്ദ്രങ്ങളിൽ കൂടുതൽ പട്രോളിങ് വാഹനങ്ങൾ ഏർപ്പെടുത്താനും സുരക്ഷാപരിശോധനക്കുള്ള ചെക് പോയന്റുകൾ വർധിപ്പിക്കാനും മന്ത്രാലയത്തിന് പദ്ധതിയുള്ളതായി അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാം വ്യക്തമാക്കി.

Full View
Tags:    

Similar News