ഉത്തർപ്രദേശിലെ മഥുരയിൽ മുസ്‌ലിം യുവാവിനെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചു; സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തു

അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

Update: 2025-05-15 03:20 GMT

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്‌ലിം യുവാവിനെ ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീ റാം' വിളിക്കാൻ നിർബന്ധിച്ചതായി പരാതി. ഇരയായ സുഹൈൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ യുവാവിനോട് മോശമായി പെരുമാറുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു.

'അവർ എന്നോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് 'ജയ് ശ്രീ റാം' വിളിക്കാൻ നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു'. സുഹൈൽ പറഞ്ഞു.

ഇരയായ സുഹൈലിന്റെ പരാതിയിൽ തിരിച്ചറിഞ്ഞ ഒരാൾക്കും തിരിച്ചറിയാത്ത അഞ്ച് പേർക്കുമെതിരെ കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മഥുരയിലെ റായ പൊലീസ് കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News