ഇന്ത്യയിലെ ജനാധിപത്യത്തെ വിമർശിക്കുന്ന റിപ്പോർട്ടുകൾക്കെതിരെ കേന്ദ്രമന്ത്രി

" ഇന്ത്യയിലാരും അവരുടെ അംഗീകാരത്തിനായി കാത്തുനിൽക്കുന്നില്ല"

Update: 2021-03-15 09:59 GMT

ഇന്ത്യയിലെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും വിമർശിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ടുകൾക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ലോകത്തിന്റെ സ്വയം പ്രഖ്യാപിത കാവൽക്കാരുടെ അംഗീകാരത്തിനായി ഇന്ത്യയിൽ ആരും കാത്തിരിക്കുന്നില്ലെന്നും അവരുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്ത് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

" നിങ്ങൾ ജനാധിപത്യവും ഏകാധിപത്യവും എന്ന് രണ്ടായി തരാം തിരിക്കുകയാണ്. നിങ്ങൾക്ക് നേരായ ഉത്തരം ലഭിക്കണോ? അത് കാപട്യമാണ്. ലോകത്തിന്റെ ചില സ്വയം പ്രഖ്യാപിത കാവൽക്കാരുണ്ട്. ഇന്ത്യയിലാരും അവരുടെ അംഗീകാരത്തിനായി കാത്തുനിൽക്കുന്നില്ല. അവർ അവരുടേതായ നിയമങ്ങളും മാനദണ്ഡങ്ങളും നിർമ്മിച്ച് അതെന്തോ ആഗോള ഉദ്യമം ആണെന്ന രീതിയിൽ വിധി പ്രസ്താവിക്കുകയും ചെയ്യും." സ്വീഡിഷ് സംഘടനായ വി. ഡെം ന്റെ ഇന്ത്യ ജനാധിപത്യത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമായി മാറിയെന്ന റിപ്പോർട്ടിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

എഴുപത് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കയറ്റി അയച്ചതിനെ പരാമർശിച്ച് ' ഹിന്ദു ദേശീയലധിഷ്ഠിതമെന്ന്' അവർ പറയുന്ന സർക്കാർ തന്നെയാണ് അതൊക്കെ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടന ഇന്ത്യയെ സ്വതന്ത്ര രാജ്യത്തിൽ നിന്നും ഭാഗിക സ്വതന്ത്ര രാജ്യമാക്കി തരംതാഴ്ത്തിയിരുന്നു.

Tags:    

Similar News