പ്രവാസിക്കിത് പരീക്ഷണങ്ങള്‍ക്ക് അവിധിയില്ലാത്ത കാലം

പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്‌കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.

Update: 2024-08-14 17:46 GMT

വേനലവധിക്കാലം ചിലവഴിക്കാന്‍ നാടുപിടിക്കാമെന്ന് കരുതുന്ന പ്രവാസി കുടുംബങ്ങള്‍ക്കിത് കടുത്ത പരീക്ഷണങ്ങളുടെ കാലം കൂടിയായിരുന്നു. നിരന്തരമായ വിമാനറദ്ദാക്കലുകളും, ഉയര്‍ന്ന വിമാന നിരക്കും ഗള്‍ഫിലെ ചൂടും എല്ലാം കൂടി ദുരിതങ്ങള്‍ പെയ്തിറങ്ങിയ കാലം.

അറേബ്യയുടെ കൊടും ചൂടില്‍ നിന്ന് സ്വന്തം നാടിന്റെ കുളിര്‍മയിലേക്ക് കൂടണയാം എന്നു കരുതിയ പ്രവാസികളോടാണ് എയര്‍ ഇന്ത്യയുടെയും എക്സ്പ്രസിന്റെയും അവസാനിക്കാത്ത കൊടും ചതികള്‍. സാങ്കേതിക കാരണങ്ങളാല്‍ ഈ അടുത്ത കാലത്തായി റദ്ദാക്കിയ വിമാന സര്‍വീസുകള്‍ അനവധിയാണ്.

അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോവാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍ ആദ്യമേ നിര്‍ബന്ധിതരാകുന്നുണ്ട്. മാത്രവുമല്ല, ഉയര്‍ന്ന് നിരക്ക് കൊടുത്താല്‍ പോലും നേരിട്ട് നാട്ടിലേക്ക് സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യന്‍ സെക്ടറുകള്‍, വിദേശരാജ്യങ്ങള്‍ വഴിയുമുള്ള കണക്ഷന്‍ വിമാനത്തില്‍ നാട്ടിലെത്താന്‍ ശ്രമിച്ചാല്‍ തന്നെ കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്‌കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.

Advertising
Advertising

കഴിഞ്ഞ ദിവസം മാത്രം യു.എ.ഇ-കേരള സെക്ടറില്‍ അഞ്ച് വിമാന സര്‍വീസുകളാണ് അവസാനം നിമിഷം വെച്ച് റദ്ദാക്കിയത്. രാവിലെ 10.05 ന് പുറപ്പെടേണ്ട കോഴിക്കോട്-അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ്, 11 മണിക്കുള്ള കൊച്ചി ദുബൈയ് എയര്‍ ഇന്ത്യ, ഉച്ചക്ക് 1.30 നുള്ള ദുബായ്- കൊച്ചി എയര്‍ ഇന്ത്യ, 1.40 നുള്ള അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളിലായി എണ്ണൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്. അഞ്ചിരട്ടിയൊക്കെ അധികം മുടക്കി എടുക്കുന്ന വിമാന ടിക്കറ്റുകളാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെടുന്നതെന്നും ഓര്‍ക്കണം. എല്ലാ സീസണുകളിലും ഏറ്റവും ലാഭകരമായി സര്‍വീസ് നടത്തുന്നതാണ് ദുബൈ-കേരള സെക്ടറിലെ സര്‍വീസുകള്‍. ഈ മലയാളികളോടാണ് അവസാന നിമിഷങ്ങളില്‍ ഇത്തരത്തില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ ധാര്‍ഷ്ഠ്യം കാണിക്കുന്നത്.

അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോവാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍ ആദ്യമേ നിര്‍ബന്ധിതരാകുന്നുണ്ട്. മാത്രവുമല്ല, ഉയര്‍ന്ന് നിരക്ക് കൊടുത്താല്‍ പോലും നേരിട്ട് നാട്ടിലേക്ക് സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യന്‍ സെക്ടറുകള്‍, വിദേശരാജ്യങ്ങള്‍ വഴിയുമുള്ള കണക്ഷന്‍ വിമാനത്തില്‍ നാട്ടിലെത്താന്‍ ശ്രമിച്ചാല്‍ തന്നെ കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്‌കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.

വേനലവധി സമയം കണക്കാക്കി മാസങ്ങള്‍ക്കു മുന്‍പേ തന്നെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍ പലര്‍ക്കും നേരത്തെ എടുത്തുവെക്കാന്‍ സാധിച്ചിട്ടില്ല. യാത്രാ ദിവസത്തോട് അടുക്കുന്തോറും നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബനാഥനാണെങ്കില്‍ ചിലപ്പോള്‍ വര്‍ഷത്തെ സമ്പാദ്യം തന്നെ വിമാന ടിക്കറ്റിനു മാത്രമായി ചിലവഴിക്കേണ്ടി വരുന്നു.

നാട്ടിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലം

നാട്ടില്‍ പോകുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ചിലവേറിയ അവധിക്കാലമാണ്. വിമാനയാത്രാനിരക്ക് തന്നെ താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലാണ് നാട്ടിലെ അവശ്യ സാധനങ്ങള്‍ക്കുള്ള നിരക്കുകകളും. കൂടാതെ എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍ നടപ്പാക്കാനുള്ള തീരുമാനവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗള്‍ഫ് സെക്ടറിലെ യാത്രക്കാരെയാണ് 


ആറായിരം മുതല്‍ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന ദുബൈ കോഴിക്കോട് വിമാന യാത്രക്ക് ഇപ്പോള്‍ മുപ്പത്തിഒമ്പതിനായിരം വരെ നിരക്ക് ഉയര്‍ന്നു. വേനലവധി കഴിഞ്ഞ് പ്രവാസികള്‍ തിരിച്ചെത്തുന്ന ആഗസ്റ്റ്് രണ്ടാം വാരം മുതല്‍ ഇപ്പോള്‍, ആറായിരം മുതല്‍ ലഭ്യമാകുന്ന കോഴിക്കോട് ദുബൈ വിമാന ടിക്കറ്റിന് ഇരുപത്തി അയ്യായിരം മുതലാണ് നിരക്ക്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ഒന്ന് നാട്ടില്‍ പോയി തിരിച്ചു വരണമെങ്കില്‍ ടിക്കറ്റിന് മാത്രം രണ്ടര ലക്ഷം രൂപയോളം വേണ്ടി വരും. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും ഉയരും. സീസണ്‍ സമയത്ത് കേരളത്തിലേക്കു കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാരും വ്യോമായന മന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത്. സ്‌കൂള്‍ അവധിയും ഗള്‍ഫ് രാജ്യങ്ങളിലെ പൊതു അവധികളും മുന്നില്‍ കണ്ട് മലയാളി പ്രവാസികളെ ചൂഷണം ചെയ്യാനുള്ള വിമാന കമ്പനികളുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരുകള്‍ കുടപിടിക്കരുതെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. ഉത്സവ സീസണുകളിലും ഈ പ്രവണത ശക്തമാണ്.

ഇതോടൊപ്പം വിമാനത്താവളങ്ങളിലെ യൂസര്‍ ഫീകളും പ്രവാസിക്ക് പ്രഹരമാവുകയാണ്. ജൂലൈ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം എന്നതാണ് പുതിയ നിയമം. വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ആദ്യമായി വന്നിറങ്ങുന്നവര്‍ക്കും യൂസര്‍ ഫീ ബാധകമാക്കിയിട്ടുണ്ട്.

കടുത്ത ചൂട് അനുഭവപ്പെടുന്ന മാസങ്ങളായതിനാല്‍ പ്രവാസി കുടുംബങ്ങള്‍ പലരും അവധിക്കാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങാന്‍ ആഗ്രഹിക്കാത്തവരാണ്. എന്നാല്‍, വിമാന യാത്രയിലെ നിരക്ക് വര്‍ധനവ് മൂലം ദുബൈയില്‍ തന്നെ നില്‍ക്കേണ്ടി വരുന്നു. ഇത്തരം കുടുംബങ്ങള്‍ക്കാണെങ്കില്‍ കനത്ത ചൂടില്‍ നിരന്തരം എയര്‍കണ്ടീഷന്‍ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ വലിയ വൈദ്യുതി ബില്ലും വഹിക്കേണ്ടി വരുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സഫാരി സൈനുല്‍ ആബിദീന്‍

Writer

Similar News