ഡല്‍ഹിയില്‍ വന്‍തീപിടിത്തം; തീ അണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഡല്‍ഹി ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം.
ഡല്‍ഹി ദേശീയ മ്യൂസിയത്തില്‍ വന്‍ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിശമനാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് തീപിടിത്തമുണ്ടായത്.
ദേശീയ മ്യൂസിയം പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കെട്ടിടത്തില്‍ പുലര്‍ച്ചെ 1.45ഓടെയാണ് തീപിടിത്തമുണ്ടായത്. മ്യൂസിയം പൂര്‍ണ്ണമായി കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീയണക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ റാം മോഹന്‍ ലോഹ്യ ആശുപത്രിയിലിയില്‍ പ്രവേശിപ്പിച്ചു.
ഫിക്കി കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഓഡിറ്റോറിയത്തിനാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് നിലകളിലേക്ക് തീ പടരുകയായിരുന്നു. 35 ഫയര്‍ എഞ്ചിനുകളുപയോഗിച്ചാണ് തീ അണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.