മന്ത്രി മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കാണുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

Update: 2017-06-17 02:57 GMT
മന്ത്രി മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കാണുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

ഒരു പൊതുചടങ്ങിനിടെ കര്‍ണാടക മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നത് കാമറയില്‍ പകര്‍ത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകനും കാമറാമാനുമെതിരെ പൊലീസ് കേസെടുത്തു.

ഒരു പൊതുചടങ്ങിനിടെ കര്‍ണാടക മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നത് കാമറയില്‍ പകര്‍ത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകനും കാമറാമാനുമെതിരെ പൊലീസ് കേസെടുത്തു. മന്ത്രി തന്‍വീര്‍ സേട്ടിന്റെ പരാതിയിലാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 504 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് തന്‍വീര്‍ സേട്ട്. റായ്ചൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിനിടെയാണ് മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്. വാര്‍ത്തയെ തുടര്‍ന്ന് മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജനതാദള്‍ എസും രംഗത്തെത്തിയിരുന്നു.

Tags:    

Similar News