സോളാര്‍ കേസിലെ ആരോപണ വിധേയര്‍ക്ക് എഐസിസി പിന്തുണ

Update: 2018-04-23 16:49 GMT
Editor : Subin
സോളാര്‍ കേസിലെ ആരോപണ വിധേയര്‍ക്ക് എഐസിസി പിന്തുണ

ഉമ്മന്‍ചാണ്ടിക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം തലന്‍ കൂടിയായ സുര്‍ജേവാലയുടെ പ്രതികരണം.

സോളാറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മര്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ പിന്തുണച്ച്‌ എഐസിസി. എല്‍ഡിഎഫ്‌ ഗൂഢാലോചന നടത്തിയെന്നും കെട്ടിച്ചമച്ച ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും കോണ്‍ഗ്രസ്‌ ദേശീയ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേ വാല പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് എഐസിസി നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. അധികാരത്തിലെത്തിയ നാള്‍ മുതല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരായ ഗൂഢാലോചന എല്‍ഡിഎഫ് നടത്തിയെന്നും കോണ്‍ഗ്രസ്സ് വക്താവ് സുര്‍ജേവാല ആരോപിച്ചു.

Advertising
Advertising

ഉമ്മന്‍ചാണ്ടിക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസ്സ് മാധ്യമ വിഭാഗം തലന്‍ കൂടിയായ സുര്‍ജേവാലയുടെ പ്രതികരണം. സോളാറില്‍ അന്വേഷണം പ്രഖ്യാപിച്ചതിനുപിന്നാലെ ഡല്‍ഹിയിലെത്തിയ കേരളാനേതാക്കളുമായി രാഹുല്‍ ഗാന്ധി വിഷയം ചര്‍ച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കര്‍ണാടക ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരേ ബലാത്സംഗ ആരോപണം ഉയര്‍ന്നത്‌ ബിജെപി പ്രചാരണായുധമാക്കുമോയെന്ന ആശങ്കയും ദേശീയ നേതൃത്വത്തിനുണ്ട്‌.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News