പിതാവിന്റെ മൃതദേഹത്തിനൊപ്പം മകന്‍ കഴിഞ്ഞത് അഞ്ച് ദിവസം

Update: 2018-04-27 15:26 GMT
പിതാവിന്റെ മൃതദേഹത്തിനൊപ്പം മകന്‍ കഴിഞ്ഞത് അഞ്ച് ദിവസം

ഇയാള്‍ക്ക് മാനസികവൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഭക്ഷണവും വെള്ളവുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനൊപ്പം മകന്‍ കഴിഞ്ഞത് അഞ്ച് ദിവസം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. നാല്‍പതുകാരനായ ബ്രിട്ടോയാണ് മരിച്ച പിതാവിനൊപ്പം അഞ്ച് ദിവസം കഴിഞ്ഞത്. ഇയാള്‍ക്ക് മാനസികവൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

73കാരനായ അരുള്‍ രാജും മകനുമാണ് മധുരയിലെ ജീവനഗറിലുള്ള വീട്ടില്‍ താമസിച്ചിരുന്നത്. പിതാവ് മരിച്ചതറിയാതെ ബ്രിട്ടോ ഭക്ഷണവും വെള്ളവുമില്ലാതെ മൃതദേഹത്തിന് കൂട്ടിരിക്കുകയായിരുന്നു. അഴുകിയ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചപ്പോഴാണ് അരുള്‍ രാജ് മരിച്ച കാര്യം മറ്റുള്ളവര്‍ അറിയുന്നത്. തിങ്കളാഴ്ച സംഭവസ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. പൊലീസ് വരുമ്പോള്‍ അബോധവസ്ഥയിലായിരുന്നു ബ്രിട്ടോ. കൂടാതെ ദിവസങ്ങളായി ജലപാനം പോലുമില്ലാത്തതിനാല്‍ തീര്‍ത്തും അവശനിലയിലായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News