മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ച് 2 കുട്ടികളുള്‍പ്പെടെ 4 പേര്‍ മരിച്ചു
Update: 2018-05-04 13:45 GMT
മുംബൈ മരോളിലെ മൈമൂണ്‍ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്
മുംബൈയില്‍ ബഹുനിലകെട്ടിടത്തിന് തീ പിടിച്ച് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. മുംബൈ മരോളിലെ മൈമൂണ്‍ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. തീ നിയന്ത്രണ വിധേയമാക്കി. ഒരാഴ്ച മുമ്പ് നഗരത്തിലുണ്ടായി തീപിടിത്തത്തില്‍ 14 പേര്‍ വെന്ത് മരിച്ചിരുന്നു.