അന്തരീക്ഷമലിനീകരണം, ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട പദ്ധതി വീണ്ടും വരുന്നു

Update: 2018-05-10 19:10 GMT
Editor : Subin
അന്തരീക്ഷമലിനീകരണം, ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട പദ്ധതി വീണ്ടും വരുന്നു

ദീപാവലിക്കും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയില്‍ എത്തിയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങുന്നത്.

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറക്കാന്‍ ഒറ്റ ഇരട്ട പദ്ധതി തിരികെ കൊണ്ടുവരാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഗതാഗത മന്ത്രി കൈലാഷ് ഗല്ലോട്ട് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ മലിനീകരണം കുറക്കുന്നത് ലക്ഷ്യമിട്ട് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് കാര്യമായ മാറ്റമുണ്ടാക്കിയില്ലെന്ന പഠന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

Full View

ദീപാവലിക്കും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയില്‍ എത്തിയതോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങുന്നത്. നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഒറ്റ - ഇരട്ട പദ്ധതി വീണ്ടും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Advertising
Advertising

രജിസ്ട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിനത്തിലും ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ അടുത്ത ദിനത്തിലുമായി നിരത്തിലിറങ്ങുന്നതാണ് ഒറ്റ -ഇരട്ട പദ്ധതി. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് കത്തെഴുതി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡല്‍ഹിയില്‍ ദീപാവലിക്കാലത്ത് പടക്ക വില്‍പ്പനക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ദീപാവലി ദിനത്തിലും തുടര്‍ന്നുള്ള ദിനങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തി. ശൈത്യകാലം ശക്തമാകുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഒറ്റ ഇരട്ട പദ്ധതി കൊണ്ട് വരാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News