ബിജെപി നേതാവിന്‍റെ എഫ്ബി പോസ്റ്റിന് പിന്നാലെ തമിഴ്‍നാട്ടില്‍ പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു

Update: 2018-05-10 13:41 GMT
Editor : Sithara
ബിജെപി നേതാവിന്‍റെ എഫ്ബി പോസ്റ്റിന് പിന്നാലെ തമിഴ്‍നാട്ടില്‍ പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു

ത്രിപുരയിലെ ലെനിന്‍ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നാലെയാണ് വെല്ലൂരിലെ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് എച്ച് രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പെരിയാര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇവിആര്‍ രാമസ്വാമിയുടെ പ്രതിമ തകര്‍ത്തു. ത്രിപുരയിലെ ലെനിന്‍ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പിന്നാലെയാണ് വെല്ലൂരിലെ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്.

വെല്ലൂരിലുള്ള തിരുപറ്റൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്‍റെ പ്രതിമയാണ് തകര്‍ത്തത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടി. പ്രതിമയുടെ മൂക്ക് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertising
Advertising

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ എച്ച് രാജയാണ് ത്രിപുരയിലെ ലെനിന്‍ പ്രതിമകള്‍ക്ക് പിന്നാലെ പെരിയാര്‍ പ്രതിമകള്‍ തകര്‍ക്കുമെന്ന് ഫേസ് ബുക്കിലൂടെ ഭീഷണി മുഴക്കിയത്. "ആരാണ് ലെനിന്‍? ലെനിന് ഇന്ത്യയുമായി എന്താണ് ബന്ധം? കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ഇന്ത്യയുമായി ബന്ധം? ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടു. ഇന്ന് ലെനിന്റെ പ്രതിമയെങ്കില്‍, നാളെ തമിഴ്നാട്ടിലെ ഇവിആര്‍ രാമസ്വാമിയുടെ പ്രതിമയാവും തകർക്കപ്പെടുക" എന്നാണ് എച്ച് രാജ പറഞ്ഞത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News