ഉത്തര്‍പ്രദേശില്‍ വസ്ത്രനിര്‍മ്മാണ ശാലയില്‍ തീപിടുത്തം: 13 മരണം
Update: 2018-05-11 18:32 GMT
ഉത്തര്‍ പ്രദേശിലെ ഷാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു.
ഉത്തര്‍ പ്രദേശിലെ ഷാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെയായിയിരുന്നു തീപിടുത്തം. വസ്ത്ര നിര്‍മാണ ശാലയില്‍ ഉറങ്ങി കിടന്നവരാണ് കൊല്ലപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.